27 മുതൽ ഗൾഫ് വിമാന സർവീസ് പഴയതുപോലെ

 

ദുബായ് : രാജ്യാന്തര വിമാന യാത്രാ വിലക്ക് 27 ന് ഇന്ത്യ  പിൻവലിക്കുന്നതോടെ യുഎഇയിലേക്കുള്ള എയർഇന്ത്യ , എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും . കോവിഡ് മൂലം നിർത്തിവച്ച സർവീസുകളിൽ ഭൂരിഭാഗവും പുനരാരംഭിക്കും .

അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് ഉച്ചയ്ക്ക് ഒന്നിനും തിരുവനന്തപുരത്തേക്ക് രാത്രി 9.10 നും കൊച്ചിയിലേക്ക് രാത്രി 10 നും കോഴിക്കോട്ടേക്ക് അർധരാത്രി 12.20 നുമായിരിക്കും 27 മുതൽ പുറപ്പെടുക . അൽഐനിൽനിന്ന് കോഴിക്കോട്ടേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 2 ദിവസം സർവീസ് നടത്തും .

നലവിൽ വ്യാഴാഴ്ച മാത്രമായിരുന്നു . ഞായർ , വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.20 നാണു സർവീസ് . ദുബായിൽനിന്ന് കൊച്ചി , കോഴിക്കോട് , ചെന്നൈ , ഡൽഹി , മുംബൈ , ഹൈദരാബാദ് എന്നീ സെക്ടറുകളിലേക്ക് എയർ ഇന്ത്യ പ്രതിദിന സർവീസുണ്ടാകും . ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം 28 നു പുനരാരംഭിക്കും .