തന്റെ പേര് മാറ്റുകയാണ് എന്നറിയിച്ച് നടൻ ആദിത്യൻ ജയൻ. ജയൻ എസ്.എസ് എന്നായിരിക്കും ഇനി മുതൽ ഉപയോഗിക്കുക. നിലവിലുള്ള പേര് കൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നതാണ് മാറ്റത്തിനു കാരണമായി താരം പറയുന്നത്.
‘എന്റെ യഥാർഥ പേര് ജയൻ എസ് എന്നാണ്. ആയതിനാൽ അതേ പേരിൽ തന്നെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ അപ്ഡേറ്റ് ചെയ്യുന്നു’ ആദിത്യന് അറിയിച്ചു
അച്ഛനും അമ്മയും ഇട്ട പേരാണ് ജയൻ. അതിൽ മാറ്റം വരുത്തിയതോടെ സ്വസ്ഥത നഷ്ടപ്പെടുകയാണ് ഉണ്ടായത്. സഹിക്കാവുന്നതിനുമപ്പുറം കാര്യങ്ങൾ അനുഭവിച്ചതോടെയാണ് യഥാർത്ഥ പേര് ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും താരം കുറിച്ചു.
നടൻ ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. നടി അമ്പിളി ദേവിയുമായുള്ള ആദിത്യന്റെ വിവാഹം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.