ഇന്ധന വില വർധനവ് സ്റ്റേറ്റ് സ്‌പോൺസേർഡ് നികുതി ഭീകരത: വി ഡി സതീശൻ

 

ഇന്ധനവില വർധനവിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സ്റ്റേറ്റ് സ്‌പോൺസേർഡ് നികുതി ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. സിപിഎം ഇതുവരെ കേന്ദ്രസർക്കാരിനെതിരെ ഇന്ധനവില വർധനവിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് സതീശൻ ചോദിച്ചു

കുറച്ചു വർഷങ്ങളായി ഇന്ധന നികുതിയിനത്തിൽ രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക വരുമാനം സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഉത്പന്നങ്ങൾക്ക് വില വർധിക്കുമ്പോൾ സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഒരു ദിവസം സ്‌കൂളിൽ പോകണമെങ്കിൽ 157 രൂപയാണ് ഒരു കുട്ടിക്ക് നൽകേണ്ടി വരുന്നത്. സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ സർക്കാർ അവരെ സഹായിക്കാൻ ഒന്നും ചെയ്യുന്നില്ല

കേന്ദ്രസർക്കാരിനെ പോലെ സംസ്ഥാന സർക്കാരും ഇന്ധനവില വർധനവിനെ അനുകൂലിക്കുകയാണെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധിക നികുതി കിട്ടിയാൽ കൊള്ളാമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.