പൊതുജനങ്ങളോട് ഇടപെടുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പോലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൃശ്ശൂർ ചേർപ്പ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട അതിക്രമ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം

നോക്കുകൂലി സമ്പ്രദായം നിർത്തലാക്കണമെന്ന നിർദേശവും ഇന്ന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. നോക്കുകൂലി കേരളത്തിന് ഭൂഷണമല്ല. കേരളത്തിനെതിരായ പ്രചാരണത്തിന് ഇത് കാരണമാകുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കണം. ചുമട്ടുതൊഴിലാളികലുടെ പ്രശ്‌നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു.