തിരുവനന്തപുരം: പിഎസ്സി വിഷയത്തില്‍ രാഷ്ട്രപതിക്ക് വീണ്ടും ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂര്‍ കത്തയക്കും. മുന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അയച്ച ശുപാര്ശത്തിന്മേല് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരിക്കും കത്ത്. പിഎസ്സി പിരിച്ചുവിടണമെന്ന ആവശ്യവും കത്തില്‍ ഉന്നയിക്കും.
ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും പ്രതിനിധി സംഘവും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ടുകൊണ്ട് തുടര്‍നടപടി സ്വീകരിക്കണമെന്ന് ആയിരുന്നു ബിജെപിയുടെ ആവശ്യം. തുടര്‍ന്നാണ് മുന്ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അയച്ച കത്തിന്മേല് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥുര്‍ രാഷ്ട്രപതിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്.സുപ്രീംകോടതിയോട് ഇടപെടണമെന്ന നിര്‍ദ്ദേശം രാഷ്ട്രപതി നല്‍കണമെന്ന് ഗവര്‍ണര്‍ കത്തിലൂടെ ആവശ്യപ്പെടും. കേരളത്തിലെ യുവാക്കളെ ഇടതു വലതുമുന്നണികള്‍ വഞ്ചിക്കുന്നുവെന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
അതേസമയം, പിഎസ്സി ക്രമക്കേടുമായി ബന്ധപ്പെട്ടുകൊണ്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും .കേസില്‍ പ്രതിചേര്‍ത്ത പിഎസ്സി അഡിഷണല്‍ സെക്രട്ടറി ആര് ഹരിയെ പോലീസ് അറസ്റ്റ് ചെയ്യും. ഇയാള്‍ ഒളിവില്‍ എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞദിവസം പിഎഎസ്സി ചെയര്മാന് എം ആര് ബൈജുവിനെയും ക്രൈംബ്രാന് സംഘം ചോദ്യം ചെയ്തിരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.








