Headlines

കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവതിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റിൽ

കാസർകോട് ∙ റെയിൽവേ സ്റ്റേഷനിൽ യുവതിക്കു നേരെ അതിക്രമം നടത്തിയ സംഭവത്തിൽ പെരിയ ചെറുക്കാപ്പാറ രാരപ്പനടുക്കയിലെ കെ.ഇസ്മായിലിനെ (47) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 27നായിരുന്നു സംഭവം. കാസർകോട് റെയിൽവേ സ്റ്റേഷനിലെ പാർസൽ ഓഫിസിന്റെ കരാർ ഏറ്റെടുത്ത സ്ഥാപനത്തിലെ സഹായിയായി പ്രവർത്തിക്കുന്നയാളാണ് ഇസ്മായിൽ. യുവതിയെ ബെഡിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കുകയും ചെയ്തെന്ന പരാതിയിൽ കാസർകോട് റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.