ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിലെ പീസ് ബോണ്ടിനെതിരായി ഓൾ ഇന്ത്യ സ്റ്റുഡന്റസ് അസോസ്സിയേഷൻ അധ്യക്ഷ നേഹ ബോറ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.എല്ലാ രേഖകളും നേഹ ബോറയ്ക്ക് നൽകാൻ മജിസ്ട്രേറ്റിന് നിർദേശം നൽകി. ബിഎൻഎസ്എസ് സെക്ഷൻ 135 ന്റെ പ്രാധാന്യം മജിസ്ട്രേറ്റ് പരിഗണിക്കണം എന്നും ഡൽഹി ഹൈകോടതി നിർദേശിച്ചു.
അശുതോഷ് റാങ്കേയയും, സൗരവ് ദാസിനെയും രൂക്ഷമായി വിമര്‍ശിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദാണ് ഉത്തരവ് പറഞ്ഞത്. നിരപരാധിയായ ഒരു യുവതി കോടതിക്ക് മുന്‍പാകെ നീതി ആവശ്യപ്പെടുന്നതല്ലെന്നും, നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ആളാണെന്നുമാണ് വാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്.









