Headlines

ഡല്‍ഹി: എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ നേരില്‍ കണ്ട് മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരാതി നല്‍കി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി. യുഡിഎഫില്‍ കൂടിയാലോചനകളില്ലെന്ന അതൃപ്തി യുഡിഎഫ് കണ്‍വീനര്‍ അറിയിച്ചു. പരാതി ഉന്നയിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് യെസ് എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. ദീപാദാസ് മുന്‍ഷിയുമായും അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തി.

നാളെ രാഹുല്‍ ഗാന്ധിയേയും അടൂര്‍ പ്രകാശ് കാണും. ഡല്‍ഹിയിലെ ഇന്ദിരാഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ദിരാഭവനിലെത്തി.