Headlines

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് തന്നെ കേസ് എടുക്കും; യുവതിയുടെ മൊഴി രേഖപ്പെടുത്തും

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സൂചന. യുവതിയുടെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടൻ കടക്കുന്നതും ആലോചനയിലാണ്. DGP യുടെ മുന്നിൽ ഔദ്യോഗികമായി പരാതിയെത്തി. യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് ശേഷം രാഹുൽ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎൽഎ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെയും പേഴ്‌സണൽ സ്റ്റാഫിന്റെയും ഫോൺ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു….

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; ഒന്നിനും തടസം നിൽക്കില്ല, നിയമപരമായി കാര്യങ്ങൾ നടക്കട്ടെ; ഷാഫി പറമ്പിൽ എം പി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ നിയമപരമായി കാര്യങ്ങൾ നടക്കട്ടെയെന്നും സർക്കാർ പരാതിയ്ക്കനുസരിച്ച് കാര്യങ്ങൾ മുന്നോട്ടുപോകട്ടെ ഒന്നിനും തടസം നിൽക്കില്ലെന്ന് ഷാഫി പറമ്പിൽ എം പി. രാഹുലിനെതിരിരെ ഇന്ന് തന്നെ കേസെടുക്കാനാണ് സാധ്യത. പരാതി നൽകിയ യുവതിയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടൻ കടക്കുന്നതും ആലോചനയിലുണ്ട്. ഡിജിപിയുടെ മുന്നിൽ ഔദ്യോഗികമായി പരാതിയെത്തി. എന്നാൽ രാഹുൽ മക്കൂട്ടത്തിലിനെ ന്യായീകരിച്ചു കൊണ്ടായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകുമെന്നും തനിക്കെതിരെയും ഉണ്ടായിട്ടുണ്ടെന്നും അടൂർ…

Read More

‘കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്…’; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പീഡന പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി വീണ ജോര്‍ജ്. ‘പ്രിയപ്പെട്ട സഹോദരി തളരരുത്… കേരളം നിനക്കൊപ്പം…’ എന്നായിരുന്നു വീണ ജോര്‍ജ് കുറിച്ചത്. പരാതി നൽകിയാൽ സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് വീണ ജോര്‍ജ് നേരത്തെയും പ്രതികരിച്ചിരുന്നു. പീഡന പരാതിയിൽ ഇരയ്ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാൽ നൽകുമെന്നുമായിരുന്നു അവര്‍ നേരത്തെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി…

Read More

തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ള കേസുകളും ഉണ്ടാകും, എനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്; രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് അടൂർ പ്രകാശ്

അതിജീവിതയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പല കള്ളക്കേസുകളും ഉണ്ടാകും. തനിക്ക് എതിരെയും ഉണ്ടായിട്ടുണ്ട്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേസ് തെളിഞ്ഞാൽ മുതിർന്ന നേതാക്കൾ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോൾ പരാതി വരാൻ കാരണം തിരഞ്ഞെടുപ്പ് ആണെന്നും അടൂർ പ്രകാശ് പറഞ്ഞു. പരാതിക്ക് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. മുൻകൂർ ജാമ്യത്തിനുളള…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; പ്രതികരിക്കാതെ വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി. വിഷയത്തിൽ പ്രതികരിക്കാതെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് യുവതി പരാതി കൈമാറിയത്. പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം കൈമാറിയതാണ് വിവരം പുറത്തുവരുന്നത്. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. ഇന്ന് തന്നെ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തും. ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി. കേസിന്റെ വിവരങ്ങൾ…

Read More

‘പുറത്താക്കിയ അന്നുമുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല; യുവതിയുടെ പരാതിയിൽ സർക്കാരിന് നിലപാട് എടുക്കാം’, കെ മുരളീധരൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിയ്ക്ക് ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഹുൽ കോൺഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നൽകിയ പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നിലപാട് എടുക്കാമെന്ന് കെ മുരളീധരൻ പ്രതികരിച്ചു.പാർട്ടി സസ്‌പെൻഡ് ചെയ്ത ആൾക്കെതിരെ കൂടുതൽ നടപടികൾ എടുക്കണമെങ്കിൽ തുടർനടപടികൾ നോക്കി ബാക്കി കാര്യങ്ങൾ ചെയ്യും. എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്നത് തുടർനടപടികൾ നോക്കി പാർട്ടി തീരുമാനം എടുക്കും. പാർട്ടിയിൽ ഇതുവരെ ഒരു ആശയക്കുഴപ്പവുമില്ല. കെപിസിസിക്ക് അന്നും ഇന്നും…

Read More

തൃശ്ശൂരിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ. വരന്തരപ്പിള്ളി സ്വദേശി അർച്ചനയാണ് ഇന്നലെ മരിച്ചത്. അർച്ചനയുടെ അച്ഛൻറെ പരാതിയിലാണ് അറസ്റ്റ്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഷാരോൺ വീട്ടുകാരുമായി സംസാരിക്കാൻ പോലും അർച്ചനയെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവെച്ച് ഒരിക്കൽ അർച്ചനയെ മർദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്. വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നുവെന്നും…

Read More

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തതാണ്; നിയമം നിയമത്തിൻ്റെ വഴിയ്ക്ക് പോകട്ടെ’, സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതിയിൽ യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനെതിരെ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാൽ അന്വേഷണം എവിടെയും എത്തിയില്ല.തിരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള…

Read More

കുറ്റം ചെയ്തിട്ടില്ല എന്നുള്ള ബോധ്യമുണ്ട്, ജനങ്ങളുടെ കോടതിയിൽ എല്ലാം ബോധ്യപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കുറ്റം ചെയ്തിട്ടില്ല എന്നുള്ള ബോധ്യമുണ്ട്. നിയമപരമായി പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള രാഹുലിന്റെ പ്രതികരണം. ഏറെ നാളത്തെ ആരോപണങ്ങൾക്കിടെ ഇന്നാണ് വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം അടക്കം തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകിയത്. നേരിട്ടെത്തിയാണ് പരാതി…

Read More

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. കേസിൽ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു .ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് ശബരിമല വഴി മാത്രമാണ് അറിയുന്നതെന്ന വിവരമാണ് പത്മകുമാർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. പത്മകുമാർ നടത്തിയ വിദേശ യാത്രകൾ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഹൈക്കോടതിയിൽ നൽകുന്ന രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രതികളുടെ പങ്ക്…

Read More