സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.11 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും മഴ മുന്നറിയിപ്പുണ്ട്.മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Read More

അമേരിക്ക ഇറാനിൽ നടത്തിയത് ‘ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍’; നടപ്പിലാക്കിയത് അതീവരഹസ്യമായി, വൻ നാശനഷ്ടങ്ങളുണ്ടായെന്ന് പെന്‍റഗണ്‍

ന്യൂയോര്‍ക്ക്: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിന്‍റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങല്‍ പുറത്തുവിട്ട് പെന്‍റഗണ്‍. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരിൽ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്‍റഗണ്‍ വാര്‍ത്താസമ്മേളനത്തിൽ അമേരിക്കയുടെ വ്യോമസേന ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി. ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായെന്ന് ഡാൻ കെയ്ൻ പറഞ്ഞു. ഇറാന്‍റെ ആണവശേഷി പൂർണമായും നിർവീര്യമായോ എന്ന് പറയാറായിട്ടില്ല. അത് പഠിക്കാൻ സമയമെടുക്കുമെന്നും ഡാൻ കെയ്ൻ പറഞ്ഞു. അമേരിക്കയുടെ ആക്രമണം ആണവശേഷിക്കെതിരെയാണെന്നും അധികാര…

Read More

ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ പാർലമെന്റിന്റെ അം​ഗീകാരം, എണ്ണ വില കുത്തനെ ഉയരും

ദില്ലി: മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബിട്ട് തകർത്തതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക്പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33…

Read More

ABVP സമരം രാജ്ഭവൻ നിർദേശം അനുസരിച്ച്; മന്ത്രി വി ശിവൻകുട്ടി

രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇന്ന് നടന്ന എ ബി വി പിയുടെ സമരമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കിയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജന്മഭൂമിയിൽ നൽകിയ അഭിമുഖം. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. എം എൽ എ ഓഫീസിലക്ക് ബി ജെ പി മാർച്ച് നടത്തിയത് എന്തിനായിരുന്നു. പൊലീസ് പരമാവധി സംയമനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനിൽ തമ്പാനൂർ…

Read More

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്കും ദോഹയിലേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം. ബ്രിട്ടീഷ് എയര്‍വേയ്‌സ് ദുബായിലേക്കുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയ രണ്ട് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായും ഫ്‌ലൈറ്റ്‌റഡാര്‍ 24 വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ശനിയാഴ്ച ഹീത്രു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം പിന്നീട് സൗദി അറേബ്യയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച ശേഷം സൂറിച്ചിലേക്ക് തിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ദുബായിലേക്ക് പോകുന്ന മറ്റൊരു വിമാനം ഈജിപ്തില്‍ എത്തിയ ശേഷം…

Read More

വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരുക്ക്

തൃശൂർ വാഴച്ചാലിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വാഴച്ചാൽ വനം ഡിവിഷനിലെ കാരാംതോട് വെച്ചാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന ഇരിങ്ങാലക്കുട സ്വദേശി പി മനുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റത്. ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7 പേരടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിനു പോയത്. അതിനിടെ കാരാംതോട് വച്ച് രണ്ട് കാട്ടാനകൾ ഇവരുടെ മുന്നിലെത്തി. ആനകളെ കണ്ട് ഭയന്നോടുന്നതിനിടയിൽ മനുവിനെ തുമ്പിക്കൈ…

Read More

നാളെ സംസ്ഥാന വ്യാപകമായി ABVP വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എ ബി വി പി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വിപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്തടിസ്ഥാനത്തിലാണ് സമരത്തെക്കുറിച്ച് അറിയില്ലായെന്ന് പറഞ്ഞത്. സമരത്തെ കുറിച്ച് മന്ത്രിക്ക് നിവേദനം നൽകിയിരുന്നുവെന്നും എബിവിപി സഹ സംഘടന സെക്രട്ടറി N T C ശ്രീഹരി പറഞ്ഞു. സമരം ശക്തമാക്കാൻ ആണ് തീരുമാനം. കരിങ്കൊടി കണ്ടപ്പോൾ…

Read More

‘അമേരിക്ക യുദ്ധത്തിന് തുടക്കമിട്ടു, ട്രംപ് സമാധാന നൊബേല്‍ മറന്നേക്കൂ’; ഇറാനെതിരായ ആക്രമണത്തിനെതിരെ റഷ്യ

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുള്ള അമേരിക്കയുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യ. അമേരിക്കയുടേത് ഉത്തരവാദിത്തമില്ലാത്ത നടപടിയായിപ്പോയെന്ന് റഷ്യ കുറ്റപ്പെടുത്തി. ഒരു പരമാധികാര രാജ്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുക വഴി അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് റഷ്യന്‍ ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അതിനായി നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങള്‍ ആവശ്യമാണെന്നും റഷ്യ വ്യക്തമാക്കി അമേരിക്ക യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും ഭൂരിഭാഗം രാജ്യങ്ങളും അമേരിക്കയുടേയും ഇസ്രയേലിന്റേയും ആക്രമണത്തിന് എതിരെന്നും റഷ്യന്‍ രക്ഷാ സമിതി വൈസ് ചെയര്‍മാന്‍…

Read More

മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്

താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ…

Read More

കുളത്തുപ്പുഴയിൽ ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ. മനു ഭവനിൽ സനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപമുള്ള ആറ്റിന് കിഴക്കേക്കര യെമ്പോങ് ചതുപ്പിലെ വനത്തിനുള്ളിലാണ് ഇയാൾ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് സനു ഭാര്യ രേണുകയെ കത്രിക ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനിടെ സനുക്കുട്ടൻ രേണുകയെ മുറിക്കുള്ളിൽ വെച്ച് കത്രിക ഉപയോഗിച്ച്പലതവണ കഴുത്തിലും, പുറത്തും അടിവയറ്റിലുമായി കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ സമീപത്തെ വനത്തിനുള്ളിലേക്ക് കടന്നു കളയുകയാണ് ഉണ്ടായത്. അവിടെ നിന്നാണിപ്പോൾ…

Read More