ഓർമകളിൽ ശ്രീനിവാസൻ
അവനവനിലേക്ക് നോക്കാൻ പഠിപ്പിച്ച കലാകാരനാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ എഴുത്തിലും അഭിനയത്തിലും യാഥാർഥ്യ ബോധത്തോടെയുള്ള സാമൂഹിക പ്രതിഫലനങ്ങൾ കാണാം. 48 വർഷത്തെ സിനിമാ ജീവിതം മലയാളിത്തത്തെ കുറിച്ചുള്ള പാഠപുസ്തകം കൂടിയാണ്. എനിക്കും നിങ്ങൾക്കും അറിയാവുന്ന ഒരാൾ. ഒരുപക്ഷേ, നമ്മൾ തന്നെയല്ലേ ഇതെന്ന് തോന്നിപ്പോകുന്ന ഒരാൾ. ശരാശരി മലയാളിയുടെ ഭാവഭേദങ്ങളും, പ്രാരാബ്ധങ്ങളും, സന്തോഷ, സങ്കടങ്ങളുമൊക്കെ അതീവ സൂക്ഷ്മമായി പകർത്തിയ നമ്മളിലൊരാൾ… മലയാളത്തിന്റെ സ്വന്തം ശ്രീനിവാസൻ. രോഗം ശരീരത്തിൽ പിടിമുറുക്കിയിട്ട് കുറച്ചേറെയായിരുന്നു. എങ്കിലും സജീവം. എത്താവുന്നിടത്തെല്ലാം എത്തി. സ്വതസിദ്ധമായ നർമത്തിൽ പൊതിഞ്ഞ്…
