Headlines

ടൈഗര്‍ ഷ്‌റോഫിനെതിരായ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് ഗ്യാങ്. ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള അനില്‍ പണ്ഡിറ്റാണ് വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. സല്‍മാന്‍ ഖാന് ഒപ്പമുള്ള ആരെയും വെറുതെ വിടില്ലെന്നും ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പ് എന്നുമാണ് ഭീഷണി. അതേസമയം ആക്രമണത്തിന് പിന്നിലെ ബിഷ്‌ണോയ് ഗ്യാങ്ങിന്റെ പങ്ക് മുംബൈ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ‘ഞങ്ങള്‍ അവനെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷേ അവന് അത് മനസ്സിലായില്ല. അതുകൊണ്ട്…

Read More

വേദിയിൽ 61കാരിയുടെ അസാധ്യ നൃത്തപ്രകടനം; ഇതെന്റെ അമ്മയെന്ന് നീരജ് മാധവ്

അമ്മയുടെ ഭരതനാട്യ പ്രകടനം കണ്ട് വികാരാധീനനായി നീരജ് മാധവ്. കോഴിക്കോട് തളി ക്ഷേത്രത്തിൽ ഗുരുവിനും സഹനർത്തകർക്കൊപ്പം ഭരതനാട്യം അവതരിപ്പിക്കുന്ന അമ്മയുടെ വിഡിയോ നീരജ് തന്നെയാണ് സ്വന്തം പേജിൽ പങ്കുവച്ചത്. അറുപത്തിയൊന്നാം വയസ്സിലും അസാധ്യ മികവോടു കൂടി ഭരതനാട്യം അവതരിപ്പിക്കുന്ന ലത മാധവനെ വിഡിയോയിൽ കാണാം. സ്കൂളിൽ പഠിക്കുമ്പോൾ ചിട്ടയായി നൃത്തം പരിശീലിക്കുകയും സംസ്ഥാനതലത്തിൽ വിജയി ആവുകയും ചെയ്ത അമ്മ പിന്നീട് കുടുംബജീവിതത്തിന്റെ തിരക്കിനിടയിൽ നൃത്തത്തോടുള്ള ഇഷ്ടം കുറച്ചു കാലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നുവെന്ന് നീരജ് പറയുന്നു. അമ്മ അവതരിപ്പിക്കുന്ന…

Read More

ഹോർട്ടി വൈൻ വിവാദം; പുതിയ സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഫയൽ നീക്കം എങ്ങനെ ഉണ്ടായി? അന്വേഷണം

തിരുവനന്തപുരം: ബേക്കറി വഴി മദ്യം നൽകാനുള്ള ഹോർട്ടി വൈൻ വിവാദത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഫയൽ നീക്കം എങ്ങനെ ഉണ്ടായി എന്നതിൽ അന്വേഷണം ഉണ്ടാകും. എക്സൈസ് കമ്മീഷണർ ചുമതലയേറ്റ് രണ്ടു ദിവസത്തിനകം ഫയലിൽ തീരുമാനമായത് എങ്ങനെയെന്നതിൽ വ്യക്തത വരുത്തും. വകുപ്പ് മന്ത്രി അറിയാതെ ഉത്തരവിറക്കിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണർ അനിൽകുമാറിനെ ചുമതലയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. അതേസമയം, യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യ നയത്തിലെ ചർച്ചകളും പുരോഗമിക്കുകയാണ്. ഷോപ്പിങ് മാളുകൾ, ബേക്കറികൾ തുടങ്ങിയവ വഴി…

Read More

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ച; വിപുലീകൃത കണ്ണൂർ ജില്ലാ കമ്മിറ്റി റിപ്പോർട്ട്

കണ്ണൂർ: സ്ഥാനാർത്ഥി നിർണയം പാളിയെന്ന് തുറന്ന് സമ്മതിച്ച് വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ അവതരിപ്പിച്ച റിപ്പോർട്ട്. തളിപ്പറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ സ്വയം വിമർശനമുണ്ട്. പാർട്ടി വോട്ടുകൾ നഷ്ടമാകുമെന്ന് മുൻകൂട്ടി കാണാനായില്ലെന്നും കീഴ്ഘടകങ്ങളിലെ ചർച്ചകൾ ഗൗരവത്തിൽ എടുക്കാത്തത് വീഴ്ചയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പയ്യന്നൂരിൽ കണക്ക് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ സ്വയം വിമർശനുമുണ്ട്. പാർട്ടി അംഗീകരിച്ച കണക്ക് പല അംഗങ്ങൾക്കും ബോധ്യപ്പെട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പയ്യന്നൂരിൽ വിഭാഗീയത തോൽവിക്ക് കാരണമായി. വിഭാഗീയത ഇല്ലാതാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച…

Read More

‘ഭാര്യയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കൊണ്ടുപോയി’: വഴിത്തിരിവായി കത്തിക്കരിഞ്ഞ മൃതദേഹം; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

കലിഫോർണിയ ∙ ഭാര്യയെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസിനോട് കള്ളം പറഞ്ഞ കലിഫോർണിയയിലെ ഇന്ത്യൻ വംശജൻ ഒടുവിൽ കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ. ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. കലിഫോർണിയയിലെ എൽ ഡൊറാഡോ കൗണ്ടിയിലാണ് ജാസ്മിൻ ഗില്ലിന്റെ (30) മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ഗുരീന്ദർ സിങ് ഗില്ലിനെ (28) അറസ്റ്റ് ചെയ്തതായി സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫിസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സാക്രമെന്റോ കൗണ്ടി മെയിൻ ജയിലിൽ റിമാൻഡ് ചെയ്തിരിക്കുന്ന…

Read More

ഫ്രാൻസിലെ പ്രതിഷേധം; പിന്നിൽ ഗൂഢാലോചന, അക്രമങ്ങൾക്ക് മുന്നിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ല; പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

വർധിച്ചുവരുന്ന ജീവിത ചെലവുകൾക്കെതിരെ നടന്ന ജനകീയ പ്രതിഷേധത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഫ്രാൻസിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ട്.തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പുള്ള സംഭവം ആസൂത്രിതമാണ്. അക്രമങ്ങൾക്ക് മുന്നിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും തിരഞ്ഞെടുപ്പിന് ആറ് മാസം ബാക്കി നിൽക്കെയുണ്ടായ സംഭവങ്ങൾ ആസൂത്രിതമെന്നും മക്രോൺ വ്യക്തമാക്കി. പ്രതിഷേധക്കാരും അക്രമികളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. അക്രമികളെ വെറുതെ വിടില്ല. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരണമെന്നും മക്രോണിന്റെ ആഹ്വാനം. അതേസമയം, ഫ്രാൻസിൽ…

Read More