Headlines

കേരളത്തിലേക്ക് നെല്ലുവരവു കുറഞ്ഞു: അരിക്ഷാമം രൂക്ഷമായേക്കും; ബിരിയാണി അരിയും കിട്ടാനില്ല

പാലക്കാട് ∙ കടുത്ത വരൾച്ച മൂലം തമിഴ്നാട്ടിലും കർണാടകയിലും നെല്ലുൽപാദനം കുറഞ്ഞതോടെ കേരളം കടുത്ത അരിക്ഷാമത്തിലേക്ക്. ഉൽപാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള നെല്ലുവിതരണം വെട്ടിക്കുറയ്ക്കുമെന്നു തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വ്യാപാരികൾ അറിയിച്ചതായി മില്ലുടമകൾ പറയുന്നു. ഇതിനകംതന്നെ നെല്ലുവരവു നാലിലൊന്നു കുറഞ്ഞു. ഇനിയും കുറയുമെന്നാണു മുന്നറിയിപ്പ്. ഒരുവർഷം 40 ലക്ഷം മെട്രിക് ടൺ അരി വേണ്ട സ്ഥാനത്ത് 5 ലക്ഷം മെട്രിക് ടൺ മാത്രമാണു കേരളത്തിലെ ഉൽപാദനം. അയൽസംസ്ഥാനങ്ങളിൽനിന്നു നെല്ലിന്റെ വരവു കുറയുന്നതു കേരളത്തിനു വലിയ പ്രതിസന്ധിയാകും.കേരളത്തിനു പ്രിയപ്പെട്ട ‘മട്ട’…

Read More

ഇന്നലെയും കാർ ചീറിപ്പാഞ്ഞു! വാക്കുതർക്കം, ക്യാമറകൾ കേടുവരുത്തി; സുഹൈലിന് വേണ്ടി ബന്ധുക്കളുടെ ‘രക്ഷാപ്രവർത്തനം’

കാക്കനാട്∙ നെടുമ്പാശേരിയിൽ മദ്യലഹരിയിൽ കാറോടിച്ചുണ്ടാക്കിയ അപകടത്തിൽ 3 പേർ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് (19) ബോസ്റ്റൽ സ്കൂളിൽ നിന്നു മോചിതനായി. ഇന്നലെ ഉച്ചയ്ക്ക് 2.15നാണ് കാക്കനാട് ജില്ലാ ജയിലിനോടു ചേർന്നുള്ള ബോസ്റ്റൽ സ്കൂളിൽ നിന്നു സുഹൈൽ മോചിതനായത്. ഹൈക്കോടതിയുടെ 10 ദിവസം മുൻപത്തെ ജാമ്യ ഉത്തരവിനെ തുടർന്നാണു നടപടി. സുഹൈലിനെ കൂട്ടിക്കൊണ്ടു പോകാൻ ബോസ്റ്റൽ സ്കൂളിനു മുൻപിലെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ സംഘവും മാധ്യമപ്രവർത്തകരുമായി വാക്കുതർക്കം. പ്രതിയെ ക്യാമറകളിൽ നിന്ന് ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ…

Read More

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്‌ഫോടനം നടത്താൻ ഇറാൻ തയ്യാറെടുക്കുന്നു,ഇന്റലിജൻസ് റിപ്പോർട്ട്

അമേരിക്കക്കെതിരെ വൻ ആക്രമണത്തിന് ഇറാൻ കോപ്പുകൂട്ടുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വാഷിങ്ടൺ ഡിസിയിൽ ബോംബ് സ്‌ഫോടനം അല്ലെങ്കിൽ രാസായുധം പ്രയോഗിച്ച് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ക്കാൻ ഇറാൻ പദ്ധതിയിടുന്നതാണ് പുതിയ ഇന്റലിജൻസ് വിവരമെന്ന് അമേരിക്കൻ മാധ്യമമായ സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് പശ്ചിമേഷ്യയിൽ എത്തിയതായി യു. എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.യുഎസ്എസ് റൂസ്‌വെൽറ്റിന്റെ വരവ് യുദ്ധം പുനരാരംഭിക്കാനുള്ള അമേരിക്കയുടെ ലക്ഷ്യത്തിന്റെ തെളിവാണെന്ന് ഇറാൻ വ്യക്തമാക്കി. പുതിയൊരു യുദ്ധം നടത്താൻ ആവശ്യമായ…

Read More