2027 സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, 11,718 കോടി രൂപ ചെലവിൽ നടത്തണം; വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും

ദില്ലി: 2027 ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവിൽ സെൻസസ് നടത്താനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയത്. 2027 മാർച്ച് ഒന്ന് ആയിരിക്കും സെൻസസിനുള്ള റഫറൻസ് തീയതി. വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027 ന് നടക്കും. മാർച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിന്‍റെ പരിശോധന നടക്കും. ജാതി സെൻസസും 2027 സെൻസസിനൊപ്പം നടത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. ഇതാദ്യമായിട്ടാവും ഡിജിറ്റലായി സെൻസസ് നടപടികൾ…

Read More

‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി അഭിമാനപൂർവ്വം കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീത്വത്തിന്റെ മഹത്വം ഉയർത്തുന്ന വിധി അല്ല വന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. കുറ്റക്കാരെ എന്തുകൊണ്ട് വെറുതെ വിടുന്നുവെന്ന് അദേഹം ചോദിച്ചു. നിയമത്തിന്റെ കുരുക്കിൽ എന്തുകൊണ്ടാണ് വലിയ മീനുകളെ…

Read More

ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു; വിധിയിൽ നിരാശ, സംവിധായകൻ കമൽ

നടിയെ ആക്രമിച്ച കേസിൽ വിധിയിൽ നിരാശയുണ്ടെന്ന് സംവിധായകൻ കമൽ. ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചു എന്നാൽ ഇപ്പോൾ ലഭിച്ചത് കുറഞ്ഞ ശിക്ഷയാണ്. ഇരയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. പരമാവധി ശിക്ഷ ആർക്കും ലഭിച്ചില്ല കമൽ പറഞ്ഞു. നീതികിട്ടിയിട്ടില്ലെന്ന് അതിജീവിത വിശ്വസിക്കുന്നിടത്തോളം കാലം നീതി നടപ്പായിട്ടില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ദിലീപിനെ കുറ്റ വിമുക്തനാക്കിയതിൽ പ്രതികരിക്കുന്നില്ലെന്നും സംവിധായകൻ പ്രതികരിച്ചു. അതേസമയം, കോടതിവിധിയെ സ്വാഗതം ചെയ്യുകയാണെന്ന് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ പറഞ്ഞു. കേസിലെ ഗുഢാലോചന തെളിയണമെന്നും…

Read More

‘എല്ലാകാലത്തും ‘അമ്മ’ അതിജീവിതയ്ക്കൊപ്പം; പ്രതികൾക്കുള്ള ശിക്ഷ പോര’; ശ്വേത മേനോൻ

നടിയെ അക്രമിച്ച കേസിൽ എല്ലാ കാലത്തും അതിജീവിതക്കൊപ്പമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ പ്രതികൾക്കുള്ള ശിക്ഷ പോര, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപിനെ സംഘടനയിൽ തിരിച്ചെടുക്കാനുള്ള യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കി. കഴിഞ്ഞദിവസം നടന്നത് അടിയന്തരമായി ചേർന്ന യോ​ഗമല്ലെന്നും മൂന്നാഴ്ച തീരുമാനിച്ചിരുന്ന യോ​ഗമാണ് നടന്നതെന്നും ശ്വേത മേനോൻ പറഞ്ഞു. ദിലീപ് അമ്മയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നും ദിലീപ് ഇപ്പോൾ അം​ഗമല്ലെന്നും ശ്വേത പറഞ്ഞു. അതേസമയം നടിയെ അക്രമിച്ച കേസിലെ കോടതി…

Read More

‘പരമാവധി ശിക്ഷ ലഭിച്ചില്ല; സർക്കാർ അതിജീവിതയ്ക്കൊപ്പം’; മന്ത്രി സജി ചെറിയാൻ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രമാദമായ കേസിൽ ശിക്ഷയിൽ കുറവുണ്ടോ എന്ന് പരിശോധിച്ചു തുടർനടപടി സ്വീകരിക്കും. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രോസിക്യൂഷന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടാണ് ആറ് പ്രതികൾക്ക് ശിക്ഷ ലഭിച്ചതെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേസിൽ അപ്പീൽ പോകുമെന്ന് നേരത്തെ തീരുമാനിച്ചതാണെന്ന് മന്ത്രി പറഞ്ഞു. പ്രതികൾക്ക് എന്തുകൊണ്ടാണ് പരമാവധി ശിക്ഷ ലഭിക്കാത്തത് എന്നതിൽ സംശയമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിൽ പൾസർ…

Read More

‘അവള്‍ക്കാണ് ജീവപര്യന്തം കിട്ടിയിരിക്കുന്നത്, അവള്‍ക്ക് അമ്മയുണ്ടോ കുടുംബമുണ്ടോ ജീവിതമുണ്ടോ എന്ന് പരിഗണിച്ചതേയില്ല’ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് നല്‍കിയത് 20 വര്‍ഷത്തെ കഠിന തടവ് മാത്രമാണെന്നതില്‍ തനിക്ക് കടുത്ത നിരാശയും സങ്കടവുമുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. പ്രതികള്‍ക്കല്ല യഥാര്‍ഥത്തില്‍ അതിജീവിതയ്ക്കാണ് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അവളെ ഈ ദുരവസ്ഥയിലാക്കിയവര്‍ ഈ വളരെ ചെറിയ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി സുഖമായി ജീവിക്കുന്നത് അവള്‍ക്ക് കാണേണ്ടി വരുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അവളുടെ രോദനം പരിഗണിക്കാതെയാണ് ശിക്ഷയെന്നാണ് ആക്രമിക്കപ്പെട്ട നടിയോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. പ്രതികളുടെ കുടുംബവും…

Read More

‘ശിക്ഷാവിധിയിൽ അസംതൃപ്തി, ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നു; ഇരയക്ക് നീതി കിട്ടിയില്ല’; ഉമ തോമസ്

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ അസംതൃപ്തിയെന്ന് ഉമാ തോമസ് എംഎൽഎ. ഇരക്ക് നീതി കിട്ടിയില്ല. നീതി കിട്ടുമോയെന്ന സംശയം അതിജീവിത പങ്കുവെച്ചിരുന്നു. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെങ്കിൽ സർക്കാരിന് വീഴ്ച സംഭവിച്ചെന്നും ഉമ തോമസ് പറഞ്ഞു. പ്രതികൾക്ക് ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. അതിജീവിതയുടെ പോരാട്ടത്തിനുള്ള മറുപടി പോലും അല്ല ശിക്ഷാ വിധി. സെൻസേഷനൽ കേസിൽ വിധി പ്രസ്താവിക്കുമ്പോൾ സമൂഹത്തിന് സന്ദേശം നൽകാമായിരുന്നു. പ്ലാൻ ചെയ്ത് നടപ്പാക്കിയ ക്രിമിനൽ ഗൂഢാലോചനയാണ് നടന്നതെന്ന് ഉമ…

Read More

ആറ് പ്രതികൾക്കും ഏറ്റവും മികച്ച രീതിയിലുള്ള ശിക്ഷ ലഭിച്ചു; മന്ത്രി പി രാജീവ്

നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ഏറ്റവും മികച്ച രീതിയിലുള്ള ശിക്ഷ ലഭിച്ചുവെന്ന് മന്ത്രി പി രാജീവ്. വിധി അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഉള്ള അംഗീകാരമാണ് 20 വര്ഷം എന്നത് പരമാവധി ശിക്ഷയായാണ് കാണുന്നത്. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവർക്ക് മാതൃകാപരമായ ശിക്ഷ തന്നെയാണ് നൽകിയിരിക്കുന്നത് നല്ല സന്ദേശം തന്നെ സമൂഹത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. വിധി പകർപ്പ് വന്നതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും. അന്വേഷണ സംഘം കണ്ടെത്തുന്ന നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാകുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്…

Read More

രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

2027ലെ രാജ്യവ്യാപക സെൻസസിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന ആദ്യ സെൻസസാണിത്. ഇതിനായി 11,718.24 കോടി രൂപയാണ് നീക്കിവെയ്ക്കുക. 2011ലാണ് അവസാനമായി രാജ്യവ്യാപകമായി സെൻസസ് നടത്തിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്ന‍ിരുന്നു. 2027 ലെ സെൻസസ് ഇന്ത്യയുടെ 16-ാമത് സെൻസസും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെ സെൻസസുമായിരിക്കും. രാജ്യത്തെ ജനങ്ങളുടെ ഭവനം, സൗകര്യങ്ങൾ, ജനസംഖ്യാശാസ്‌ത്രം, വിദ്യാഭ്യാസം, സാമ്പത്തിക പ്രവർത്തനങ്ങൾ, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂക്ഷ്മമായ ഗ്രാമ, പട്ടണ, വാർഡ് തല…

Read More

‘ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചത്, പരിപൂര്‍ണ നീതി ലഭിച്ചില്ല’; പ്രോസിക്യൂഷന് കടുത്ത അതൃപ്തി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തി. തെളിഞ്ഞ കുറ്റങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും പരിപൂര്‍ണ നീതി ലഭിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്ക് 20 വര്‍ഷ തടവെന്ന കുറഞ്ഞ ശിക്ഷ കോടതി നല്‍കുന്ന ഔദാര്യമല്ലെന്നും ഇത് പ്രോസിക്യൂഷന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ ഇത്തരമൊരു കുറഞ്ഞ ശിക്ഷ നല്‍കുന്നത് നീതിപീഠത്തെ സംബന്ധിച്ച തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് പബ്ലിക്…

Read More