ഗ്രീൻ ടീ കുടിച്ച് വണ്ണം കുറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ശരീരം ഫിറ്റ് ആക്കാനായി പലരും നിരവധി മാർഗ്ഗങ്ങളാണ് പരീക്ഷിക്കാറുള്ളത്. അതിന്റെ ആദ്യപടിയായി, ഭക്ഷണക്രമത്തിൽ ഗ്രീൻ ടീ ഉൾപ്പെടുത്തുക.  രണ്ട് മുതൽ അഞ്ച് കപ്പ് വരെയാണ് ഗ്രീൻ ടീയുടെ അനുയോജ്യമായ ഉപഭോഗം പ്രതിദിനം, അത് ആദ്യം തന്നെ മനസ്സിൽ സൂക്ഷിക്കണം. ഇനി ഗ്രീൻ ടീ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം. ഭക്ഷണ ശേഷം ഉടൻ ഗ്രീൻ ടീ കുടിക്കരുത് ഭക്ഷണത്തിന് തൊട്ടുപിന്നാലെ ഗ്രീൻ ടീ കഴിക്കാൻ പാടുള്ളതല്ല. നിങ്ങൾക്ക് ഇപ്പോൾ ഉണ്ടായിരുന്ന എല്ലാ കലോറികളെയും  അത് കഴിക്കുന്നത് …

Read More

ചെര്‍ണീവില്‍ റഷ്യന്‍ വ്യോമാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിലെ ചെര്‍ണീവില്‍ റഷ്യ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേറ്റതായും ചെര്‍ണീവ് ഗവര്‍ണര്‍ വെളിപ്പെടുത്തി. രണ്ട് സ്‌കൂളും സ്വകാര്യ കെട്ടിടവും തകര്‍ന്നു.

Read More

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു; ആശുപത്രി ജീവനക്കാർ മോശമായി പെരുമാറിയാൽ നടപടി

  മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാൾ രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നത് ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസ് തീർപ്പാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോപണ…

Read More

ബോചെയെ കാണാന്‍ പറ്റാത്തതില്‍ ആത്മഹത്യ ശ്രമം

  കൂരാച്ചുണ്ട് അമീന്‍ റസ്‌ക്യൂ ടീമിന് വിദേശനിര്‍മ്മിത ബോട്ട് നല്‍കുന്നതിനായി ബോചെ എത്തിയ ചടങ്ങിനിടെ യുവതിയുടെ ആത്മഹത്യ ശ്രമം. കഴിഞ്ഞ കുറെ ദിവസങ്ങളായി ബോചെയെ നേരില്‍ കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ബോചെയുടെ കടുത്ത ആരാധികയായ യുവതി. കക്കയത്ത് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിന് ബോചെ എത്തുന്നതറിഞ്ഞ് രാവിലെ തന്നെ യുവതി സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ബോചെ വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കേ, അദ്ദേഹത്തെ കാണാന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്ന് നിരാശയിലായ യുവതി പുഴയില്‍ ചാടുകയായിരുന്നു. പുഴയില്‍ ചാടിയ യുവതിയെ അമീന്‍…

Read More

നവാബ് മാലികിന്റെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി ഏഴ് വരെ നീട്ടി

  ദാവൂദ് ഇബ്രാഹിമുമായി ഹവാല ഇടപാടുണ്ടെന്ന ആരോപണത്തിൽ അറസ്റ്റിലായ മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന്റെ ഇ.ഡി കസ്റ്റഡി ഈമാസം ഏഴുവരെ നീട്ടി. തെക്കൻ മുംബൈയിലെ ഇ.ഡി ഓഫിസിൽ അഞ്ചു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഫെബ്രുവരി 23നാണ് നവാബിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി കഴിയുന്ന വ്യാഴാഴ്ച മാലിക്കിനെ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഇ.ഡിയുടെ ആവശ്യപ്രകാരം കസ്റ്റഡി ഏഴുവരെ നീട്ടിനൽകി. ദാവൂദ് ഇബ്രാഹിമിനെതിരെയും കൂട്ടാളികൾക്കെതിരെയും ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ രജിസ്റ്റർ…

Read More

സംസ്ഥാനത്ത് ഇന്ന് 2222 പേർക്ക് കൊവിഡ്, 3 മരണം; 4673 പേർക്ക് രോഗമുക്തി

  കേരളത്തിൽ 2222 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂർ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂർ 85, പാലക്കാട് 70, കാസർഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 81,767…

Read More

വയനാട് ജില്ലയില്‍ ഇന്ന്  89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  89 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 227 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167324 ആയി. 165556 പേര്‍ രോഗമുക്തരായി. നിലവില്‍ 756 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 712 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 923 കോവിഡ്…

Read More

കോടിയേരി സെക്രട്ടറിയായി തുടരാൻ സാധ്യത; സെക്രട്ടേറിയറ്റിലേക്ക് ആറ് പുതുമുഖങ്ങളും

  സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തന്നെ തുടർന്നേക്കുമെന്ന് റിപ്പോർട്ട്. നാളെ ഉച്ചയോടെ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പാനൽ അവതരിപ്പിക്കും. ഇതിന് ശേഷം കമ്മിറ്റി കൂടി പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആറ് പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നത്. പി ജയരാജന്റെ പേര് ഇത്തവണയും പരിഗണനയിൽ ഇല്ലെന്നാണ് കേൾക്കുന്നത് എം സ്വരാജിനെയും സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. അതേസമയം പി എ മുഹമ്മദ് റിയാസ്, വി എൻ വാസവൻ, സജി ചെറിയാൻ തുടങ്ങിയവർ സെക്രട്ടേറിയറ്റിലേക്ക് എത്തിയേക്കും. എഎൻ ഷംസീറിന്റെയും…

Read More

ആണവ യുദ്ധത്തിന് ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങൾ; ചർച്ചകളിൽ പ്രതീക്ഷയെന്നും റഷ്യ

  പാശ്ചാത്യ രാജ്യങ്ങളാണ് ആണവയുദ്ധത്തിന് ആഗ്രഹിക്കുന്നതെന്ന് റഷ്യ. തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള പ്രകോപനങ്ങൾ അനുവദിക്കില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജിയോ ലാവ്‌റോവ് പറഞ്ഞു. ആണവ യുദ്ധത്തെ കുറിച്ചുള്ള ചിന്തകൾ നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്നത് പടിഞ്ഞാറൻ രാഷ്ട്രീയക്കാരുടെ തലയിലാണ്. അല്ലാതെ റഷ്യക്കാരുടെ തലയ്ക്കുള്ളിൽ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതകരണം യുക്രൈനുമായുള്ള അനുനയ ചർച്ചകൾ പ്രതീക്ഷയോടെയാണ് കാണുന്നത്. തുല്യതയുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് തയാറാണ്. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ കണക്കിലെടുക്കുന്നു. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങൾ മാത്രമാണ്. യുക്രൈനിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് സെർജി ലാവ്‌റോവ്…

Read More

യുക്രൈനിലെ മരിയോപോളിൽ ഷെല്ലാക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

  യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ.സുമി സ്റ്റേറ്റ് യൂണിയൻ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാർക്കീവിൽ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. മരിയോപോളിലും റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തി. ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഖഴ്സണിന് സമീപമുള്ള തന്ത്രപ്രധാന തുറമുഖ നഗരമാണ് മാരിയുപോൾ. ഖേഴ്സൺ റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന്  മേയർ അറിയിച്ചു. കീവിലും ഖാർക്കിവിലും റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈനിൽ ഇതിനോടകം 227 സാധാരണക്കാർ കൊല്ലപ്പെട്ടതായും 525 പേർക്ക് പരുക്കേറ്റതായും യുഎൻ റിപ്പോർട്ടിൽ…

Read More