ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു; കടലിൽ അഞ്ചു പേർ കുടുങ്ങിയതായി സൂചന
കാസർഗോഡ്: കാസർഗോഡ് ബേക്കൽ കടലിൽ തോണി അപകടത്തിൽ പെട്ടു. അഞ്ചു പേർ കടലിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി ബോട്ട് സംഭവ സ്ഥലത്തേക്ക് പോയിരിക്കുകയാണ്. ബേക്കൽ കിഴൂർ തീരത്ത് നിന്ന് എട്ട് നിന്നും 8 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തോണി രണ്ടായി മുറിഞ്ഞുവെന്നും വെളളത്തിൽ പൊങ്ങികിടക്കുന്ന തോണിയുടെ ഒരു ഭാഗത്തായി അഞ്ചു തൊഴിലാളികളും പിടിച്ചു നിൽക്കുന്നതായിട്ടാണ് വിവരം ലഭിച്ചിരിക്കുന്നത്. രക്ഷാബോട്ട് രാത്രി ഒൻപത് മണിയോടെ സംഭവ സ്ഥലത്ത് എത്തിയേക്കുമെന്നാണ് സൂചന ലഭിക്കുന്നത്. രാത്രി…