Headlines

ഒമിക്രോൺ; വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി

  തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക സീക്വൻസിംഗ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്. സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70…

Read More

കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊടുവള്ളി: കൊടുവള്ളിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. പടനിലം വള്ളിയാട്ടുമ്മല്‍ സന്തോഷ് (44), പറേമടക്കുമ്മല്‍ ശശി (45) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന സുഹൃത്ത് വള്ളിയാട്ടുമ്മല്‍ ശശി ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിക്കെതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഉടനെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചു.എന്നാല്‍ സന്തോഷ് ഉച്ചയോടെയും ശശി വൈകീട്ട് നാലുമണിയോടെയും മരണപെട്ടു. പ്രദേശത്ത് സുരക്ഷ സംവിധാനമൊരുക്കാതെ ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി പ്രവൃത്തി നടക്കുന്നതാണ് അപകടത്തിന്…

Read More

റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെ പിഴിയുന്നു

  റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ പ്രവാസികളെയും വിദേശ യാത്രികരെയും കേരളത്തിലെ വിമാനത്താവളങ്ങള്‍ കൊള്ളയടിക്കുന്നതായി പരാതി. വലിയ തുകയാണ് റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയുടെ പേരില്‍ കേരളത്തിലെ വിവിധ വിമാനത്താവളില്‍ ഈടാക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്. ഓമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ ആര്‍ടിപിസിആറോ റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനയോ സ്വന്തം ചെലവില്‍ നടത്തണം. കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ 2490 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധക്കായി ഈടാക്കുന്നത്….

Read More

അഞ്ഞൂറിലധികം പേർ ഇനിയും അഫ്ഗാനിസ്ഥാനിൽ; കൂടുതൽ ഇന്ത്യക്കാരെ ഇന്ന് തിരിച്ചെത്തിക്കും

അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ കൂടി ഇന്ന് ഡൽഹിയിലെത്തിക്കും. കാബൂളിൽ നിന്ന് ഖത്തറിലെത്തിച്ച 146 പേരുമായി വിമാനം ഡൽഹിയിലേക്ക് തിരിക്കും. മലയാളികൾ അടക്കം 392 പേരെയാണ് ഇന്നലെ ഡൽഹിയിൽ എത്തിച്ചത് അഞ്ഞൂറിലധികം പേർ കൂടി ഇനിയും അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. അതേസമയം അഫ്ഗാനിൽ താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച് ഷീർ പ്രവിശ്യയിൽ ആക്രമണം ശക്തമാക്കി. പഞ്ച് ഷീർ വളഞ്ഞതായും ഉടനെ കീഴടക്കുമെന്നും താലിബാൻ വാക്താവ് അറിയിച്ചു അഫ്ഗാൻ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹിന്റെ നേതൃത്വത്തിലാണ് പഞ്ച്…

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കൻ തീരുമാനമായി

സുൽത്താൻ ബത്തേരി : ബത്തേരി താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കാൻ തിരുമാനമായി. നിലവിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ ഫോറൻസിക് സർജനായി സ്ഥലം മാറിപോയതോടെ ഇവിടെ പകരം ഡോക്ടറില്ലായിരുന്നു. ഡോക്ടറുടെ അഭാവം എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് താലൂക്ക് ആശുപത്രിയിൽ ഫോറൻസിക് സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു ഡോക്ടറെ നിയമിക്കാൻ മന്ത്രി തീരുമാനമെടുത്തത്. നിലവിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്ന സർജൻ ഉടൻ ചാർജെടുക്കുമെന്നാണ് അറിയുന്നത്.

Read More

‘ഇറാൻ യൂറേനിയം സമ്പുഷ്ടീകരിക്കും, അതിനുള്ള സാങ്കേതിക വിദ്യ അവർക്കുണ്ട്’; അന്താരാഷ്ട്ര ആണവോർജ ഏജൻസി

ഇറാൻ യൂറേനിയം സമ്പുഷ്ടീകരിക്കുമെന്ന് IAEA. ഏതാനും മാസങ്ങൾക്കുള്ളിൽ യൂറേനിയം സമ്പുഷ്ടീകരണംനടത്താൻ ഇറാന് ശേഷിയുണ്ടെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കി. ഇറാന് അതിനുള്ള സാങ്കേതിക വിദ്യയുണ്ടെന്ന് IAEA വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണത്തിൽ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നാശനഷ്ടമുണ്ടായി. എന്നാൽ ആണവ കേന്ദ്രങ്ങൾക്ക് പൂർണമായി തകർക്കപ്പെട്ടിട്ടില്ലെന്നും IAEA മേധാവി റാഫേൽ ഗ്രോസി പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനായുള്ള ഇറാന്റെ ചില ആണവ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് ഗ്രോസി ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, സമ്പുഷ്ടമായ യുറേനിയം ഉത്പാദിപ്പിക്കുന്ന…

Read More

മനോഹരമായ സ്ഥലങ്ങള്‍ കാണിച്ചുതരാമെന്ന് പറഞ്ഞ് ഒപ്പംകൂടി; രാജസ്ഥാനില്‍ ഫ്രഞ്ച് യുവതിയെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ കേസ്

രാജസ്ഥാനിലെ ഉദയ്പൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. നൈറ്റ് പാര്‍ട്ടിയില്‍ വച്ച് യുവതിയെ പരിചയപ്പെട്ട ശേഷം സിദ്ധാര്‍ത്ഥ് എന്നയാള്‍ പീഡിപ്പിച്ചതായാണ് മൊഴി. ഉദയ്പൂരിലെ സ്ഥലങ്ങള്‍ കാണിച്ച് തരാമെന്ന് പറഞ്ഞ് അപാര്‍ട്ട്‌മെന്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. പ്രതി ഒളിവിലാണ്. ദില്ലിയില്‍ നിന്ന് 22നാണ് ഫ്രഞ്ച് യുവതി ഉദയ്പൂരില്‍ എത്തിയത്. സംഭവത്തില്‍ ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും ഇടപെട്ടിട്ടുണ്ട്. സ്ഥലങ്ങള്‍ കാണാനായി പുറത്തിറങ്ങി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തന്നെ…

Read More

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കൊവിഡ്, 16 മരണം; 3638 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 358, മലപ്പുറം 298, എറണാകുളം 291, തൃശൂർ 283, കൊല്ലം 232, ആലപ്പുഴ 207, തിരുവനന്തപുരം 190, കോട്ടയം 185, പത്തനംതിട്ട 183, കണ്ണൂർ 175, കാസർഗോഡ് 125, ഇടുക്കി 93, പാലക്കാട് 89, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത്…

Read More

18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു; ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞു

  തമിഴ് നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വേർപിരിഞ്ഞു. 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഇരുവരും സോഷ്യൽ മീഡിയ വഴിയാണ് അറിയിച്ചത്. രജനി കാന്തിന്റെ മൂത്തമകളാണ് സംവിധായകയും ഗായികയുമൊക്കെയായ ഐശ്വര്യ. സുഹൃത്തുക്കളായും ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം അഭ്യൂദയകാംക്ഷികളായും 18 വർഷം ഒന്നിച്ച് ജീവിച്ചു. ഈ യാത്രയിൽ വളർച്ചയും മനസ്സിലാക്കലും ഇണക്കങ്ങളും പൊരുത്തപ്പെടലുകളുമുണ്ടായിരുന്നു. വഴികൾ പിരിയുന്ന സ്ഥലത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. തീരുമാനത്തെ ബഹുമാനിക്കാനും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യ നൽകണമെന്നും ധനുഷ് ട്വീറ്റിലൂടെ…

Read More

സംസ്ഥാനത്ത് ഇന്ന് 4649 പേർക്ക് കൊവിഡ്, 17 മരണം; 2180 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4649 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂർ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂർ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസർഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More