വി എസിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

97ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും തല മുതിർന്ന നേതാവാണ് വി എസ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നൂറാം വാർഷികം ആഘോഷിക്കുന്ന സമയത്ത് തന്നെയാണ് അദ്ദേഹത്തിന്റെ 97ാം പിറന്നാളും കടന്നുവരുന്നത്

 

പ്രിയ സഖാവ് വി എസിന് പിറന്നാൾ ആശംസകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു. വി എസിന്റെ ചിത്രം സഹിതമായിരുന്നു പിണറായിയുടെ പിറന്നാൾ ആശംസ.

മകൻ വി എ അരുൺകുമാറിനെ ഫോണിൽ ബന്ധപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വി എസിന് ആശംസ അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെ ചെന്നിത്തല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.